Wednesday, February 2, 2011

ചില വെളിപ്പെടുത്തലുകള്‍!!

അസ്സലാമു അലൈകും .
  ഇത് വെളിപ്പെടുത്തലുകളുടെ  സീസണ്‍ . വെളിപ്പെടുത്തപ്പെട്ട  വിഷയത്തിലെ 
സത്യാസ്ത്യങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശ്യമില്ല. പക്ഷെ ആ രീതിയെ കുറിച്ച് പറയാതിരിക്കാന്‍
നിര്‍വാഹമില്ല . ഇത് മുസ്ലിങ്ങള്‍ക്ക്‌ ഭൂഷണമോ? . കാക്കത്തൊള്ളായിരം മത സംഘടനകളും
മത നേതാക്കളും സാംസ്കാരിക  നായകരും എല്ലാം ഉണ്ടായിട്ടും, ഒരു പ്രതികരണവും
പുറത്ത് വന്നു കണ്ടില്ല . ഇസ്ലാമിന്റെ സമഗ്രത അവകാശപ്പെടുന്നവരോ കലക്കവെള്ളത്തില്‍
മീന്‍ പിടുത്തം തുടരുന്നു . വാര്‍ത്തയില്‍ വികാരം കൊള്ളുന്നവരെയും കാണാം- മുസ്ലിങ്ങള്‍
ആയതുകൊണ്ടാണ്‌ ഇത്തരം കാര്യങ്ങള്‍  വാര്‍ത്തകളില്‍ നിറയുന്നത് എന്ന്!! സിയോനിസ്റ്റ്
വാര്‍ത്താ മുതലാളിമാര്‍ എന്ന മേമ്പൊടി കാച്ചാനും മറക്കില്ല .  യഥാര്‍തത്തില്‍  ഇത്തരം 
വാര്‍ത്തകള്‍ പുറത്ത് പറയുന്നതിന്റെ ഇസ്ലമിക വിധി എന്താണ്? .  പഠിപ്പിക്കാന്‍ മതനേതാകള്‍ക്ക്
ബാധ്യത ഇല്ലേ ? സമഗ്രത കൊട്ടി ഘോഷിക്കുന്നവര്‍ക്ക് ഈ വിഷയത്തിലും പ്രത്യേക 
നിയമമുണ്ടോ ?  അതോ ഇത്തരം പ്രചരണങ്ങളും ഇബാതത്ത്തില്‍ പെടുമോ? 
            മനുഷ്യത്വം എന്നൊന്ന് ഇല്ലാതായി . പണത്തിനും പേരിനും മറ്റു താല്പര്യങ്ങക്കും 
മുമ്പില്‍  കുടുംബ ബന്ധങ്ങള്‍ക്ക് പോലും  വിലയില്ലാതായി .  നാം എങ്ങോട്ടാണ് നീങ്ങുന്നത്‌ ?
ഈ പറഞ്ഞതിന്റെ അര്‍ഥം അവനവന്റെ ആളുകള്‍ എന്ത് തോന്ന്യവാസം ചെയ്താലും   പൂഴ്ത്തി വെക്കണം 
എന്നാണെന്ന് ധരിക്കരുത്  . അതിനൊക്കെയുള്ള വിധിവിലക്കുകള്‍ ഇല്ലേ എന്ന് ഓര്‍ത്തതും ഒര്മിപ്പിച്ചതും 
ആണ് . പ്രതികരണം പ്രതീക്ഷിക്കുന്നു . 
 
 

10 comments:

 1. മതവും സമുദായവും ഒരു ആവേശമെന്നതിലുപരി 'ആദര്ശ'മായിരുന്നു മുന്‍കാലക്കാര്‍ക്ക്. ഇപ്പോള്‍ പലര്‍ക്കും അത് ഒരു അലങ്കാരവും പ്രതിരോധവും മാത്രമായിരിക്കുന്നു. മത മൂല്യങ്ങളും, ബന്ധങ്ങളും ഇക്കോലത്തിലിട്ടു തട്ടുമ്പോള്‍ 'അരുത്' എന്ന് പറയാന്‍ സാധിക്കുന്ന ഒരു 'സംയുക്ത പണ്ഡിതസഭ'യെങ്കിലും ഈ അവാന്തര വിഭാഗങ്ങളില്‍ നിന്നും ഉണ്ടായെങ്കില്‍...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കിളിരൂരും കവിയൂരും ജഗതി നീലാതികളും ഒക്കെ മണ്ണടിഞ്ഞ കഥകള്‍.
  ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലത്തില്‍ ഒരു ഭാഗത്തേക്ക് കോച്ചിയ
  പോലെയാ പലരുടെയും നിലപാട്. ആരാണ് ഭ്രാന്തായാല്‍ കാണാന്‍.....
  അല്ലാതെന്തു പറയാന്‍

  ReplyDelete
 4. ഒരു നേതാവിനെ പൊതു രംഗത്ത് തേജോ വധം ചെയ്യാന്‍ പറ്റിയ വിഷയം അയാളുടെ സധചാര ജീവിത രഹസ്യം പുറത്തു കൊണ്ട് വരുന്നതാണെന്ന് രാഷ്ട്രീയ കേരളം പലവുരു കണ്ടതാണ്. എന്നാല്‍ ഒരേ സംഭവം തന്നെ വീണ്ടും വീണ്ടും പലപ്പോഴായി ഒരാള്‍കു എതിരായി തന്നെ നടത്തുന്നത് തേജോവധശ്രമം വിജയിക്കാത്തത് കൊണ്ടായിരിക്കാം.

  സംയുക്ത പണ്ഡിതസഭ ഉണ്ടായാലും ഇല്ലെങ്കിലും നാം നമ്മുടെ മതപരമായ സോഭാവ ഗുണങ്ങള്‍ കളഞ്ഞു കുളിക്കാതിരിക്കാന്‍ വ്യക്തിപരമായി ശ്രദ്ധിക്കുകയാണ് നല്ലത്. നാം കയ്കാര്യം ചെയ്യുന്നത് രാഷ്ട്രീയമായാലും ശരി നമ്മുടെ ചെയ്തികള്‍ ശത്രുക്കള്‍ വരവ് വെക്കല്‍ പലപ്പോഴും നമ്മുടെ പുണ്യ മതത്തിലും സമുദായതിലുമാണെന്നു ഓര്‍ക്കുക.

  ഡിയര്‍ മുജീബ്‌.കാലിക പ്രസക്തിയുള്ള പോസ്റ്റിങ്ങ്‌. അഭിനന്ദനങ്ങള്‍

  ReplyDelete
 5. മലപ്പൊറക്കാരാ.. പോസ്റ്റ് അവസരോചിതം... തുടര്‍ന്നും ചില വെളിപാടുകള്‍ പ്രതീക്ഷിക്കുന്നു.... തുടരുക ആശംസകള്‍

  ReplyDelete
 6. @ Ashraf Unneen :
  പോസ്റ്റും ബ്ളോഗും എന്റേതല്ല, ഞാന്‍ ലിങ്ക് അയച്ചു എന്നേയുള്ളൂ.
  @ മല്പോരക്കാരന്‍ :
  താങ്കളുടെ പ്രൊഫൈല്‍ കാണുന്നില്ലാലോ?

  ReplyDelete
 7. بسم الله الرحمن الرحيم
  Dear Malporakkaran, Thankalude Ee Ezhuthu Nirthathe Kontu pokuka.Valare Nilavaram Pularthunnu.Ee Blogile Ashayathodu Viyogippu
  kanam. Enkilum Nirtharuthu. Congratulation!!!!!.

  ReplyDelete
 8. പണ്ടും ഇത്തരം വിഷയങ്ങളിൽ ചിലർക്കും അവരുടെ പത്രത്തിനും വലിയ താത്പര്യമായിരുന്നു.

  പരിശുദ്ധ റമദാനിലെ രാവുപകലുകൾ കാർകൂനുകൾക്കും ഹൽഖകൾക്കും വായിച്ചുരസിക്കാൻ പാകത്തിനുള്ള വിഭവങ്ങളാൽ സമൃദ്ധമായിരുന്നു!

  ഹാ...

  അത്രയ്ക്കൊന്നും ഗുരുതരമല്ല ഇപ്പോഴത്തെ ‘സ്റ്റോറികൾ’!!!
  സ്വന്തം അന്തംകമ്മികൾ ചോദ്യം ചെയ്താൽ അപ്പോ വരും ദീനും ദീനിലെ പെരുമാറ്റമര്യാദകൾ etc.!!

  സമഗ്രമായൊരു ദീനാണു ഞങ്ങളുടേതെന്നിരുന്നാലും, ഇത്തരം വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടിയും ലീഗുമാണോ അപ്പുറത്ത് എങ്കിൽ ദീനിന്റെ സമഗ്രതയും മര്യാദയുമൊന്നും ഞങ്ങൾക്കു ബാധകമല്ല!

  ക്ഷമിക്യ!!

  ReplyDelete