Saturday, February 5, 2011

    ഞാന്‍ പോയ സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മലയ്ഷ്യ ആണ് നഷ്ടപ്പെട്ട സ്വപ് ന ഭൂമിയാണ്‌ എനിക്ക് മലയ്ഷ്യ . വീണ്ടും മലയ്ഷ്യ യില്‍ എത്തിപ്പെട്ട പ്രതീതി ഉണ്ടാക്കി musnet .ബ്ലോഗ്‌ . മറ്റുള്ളവര്‍ക്കായി അതിന്റെ ലിങ്ക് കൊടുക്കുന്നു    http://musnet.blogspot.com/

Wednesday, February 2, 2011

ചില വെളിപ്പെടുത്തലുകള്‍!!

അസ്സലാമു അലൈകും .
  ഇത് വെളിപ്പെടുത്തലുകളുടെ  സീസണ്‍ . വെളിപ്പെടുത്തപ്പെട്ട  വിഷയത്തിലെ 
സത്യാസ്ത്യങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശ്യമില്ല. പക്ഷെ ആ രീതിയെ കുറിച്ച് പറയാതിരിക്കാന്‍
നിര്‍വാഹമില്ല . ഇത് മുസ്ലിങ്ങള്‍ക്ക്‌ ഭൂഷണമോ? . കാക്കത്തൊള്ളായിരം മത സംഘടനകളും
മത നേതാക്കളും സാംസ്കാരിക  നായകരും എല്ലാം ഉണ്ടായിട്ടും, ഒരു പ്രതികരണവും
പുറത്ത് വന്നു കണ്ടില്ല . ഇസ്ലാമിന്റെ സമഗ്രത അവകാശപ്പെടുന്നവരോ കലക്കവെള്ളത്തില്‍
മീന്‍ പിടുത്തം തുടരുന്നു . വാര്‍ത്തയില്‍ വികാരം കൊള്ളുന്നവരെയും കാണാം- മുസ്ലിങ്ങള്‍
ആയതുകൊണ്ടാണ്‌ ഇത്തരം കാര്യങ്ങള്‍  വാര്‍ത്തകളില്‍ നിറയുന്നത് എന്ന്!! സിയോനിസ്റ്റ്
വാര്‍ത്താ മുതലാളിമാര്‍ എന്ന മേമ്പൊടി കാച്ചാനും മറക്കില്ല .  യഥാര്‍തത്തില്‍  ഇത്തരം 
വാര്‍ത്തകള്‍ പുറത്ത് പറയുന്നതിന്റെ ഇസ്ലമിക വിധി എന്താണ്? .  പഠിപ്പിക്കാന്‍ മതനേതാകള്‍ക്ക്
ബാധ്യത ഇല്ലേ ? സമഗ്രത കൊട്ടി ഘോഷിക്കുന്നവര്‍ക്ക് ഈ വിഷയത്തിലും പ്രത്യേക 
നിയമമുണ്ടോ ?  അതോ ഇത്തരം പ്രചരണങ്ങളും ഇബാതത്ത്തില്‍ പെടുമോ? 
            മനുഷ്യത്വം എന്നൊന്ന് ഇല്ലാതായി . പണത്തിനും പേരിനും മറ്റു താല്പര്യങ്ങക്കും 
മുമ്പില്‍  കുടുംബ ബന്ധങ്ങള്‍ക്ക് പോലും  വിലയില്ലാതായി .  നാം എങ്ങോട്ടാണ് നീങ്ങുന്നത്‌ ?
ഈ പറഞ്ഞതിന്റെ അര്‍ഥം അവനവന്റെ ആളുകള്‍ എന്ത് തോന്ന്യവാസം ചെയ്താലും   പൂഴ്ത്തി വെക്കണം 
എന്നാണെന്ന് ധരിക്കരുത്  . അതിനൊക്കെയുള്ള വിധിവിലക്കുകള്‍ ഇല്ലേ എന്ന് ഓര്‍ത്തതും ഒര്മിപ്പിച്ചതും 
ആണ് . പ്രതികരണം പ്രതീക്ഷിക്കുന്നു .